സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി റാന്നിയിൽ സോഷ്യൽ മീഡിയ പ്രചാരണം; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ വിമർശനം
റാന്നി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് റാന്നിയിൽ ഒരു കോൺഗ്രസ് പ്രാദേശിക നേതാവ് സ്വയം സ്ഥാനാർത്ഥിയെന്ന നിലയിൽ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കിയതായി ആരോപണം. ചില വ്യക്തികളെ കൂട്ടുപിടിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സ്വന്തം പേര് ഉയർത്തിക്കാട്ടാനുള്ള സംഘടിത ശ്രമം നടക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് കാലങ്ങളിൽ പതിവായി പാർട്ടി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്ന സമാന ശ്രമങ്ങൾ വർഷങ്ങളായി തുടരുന്നതായും, നാമനിർദേശ ഘട്ടം അടുക്കുമ്പോൾ ദേവസം ബോർഡ് അടക്കമുള്ള സംഘടനാ സ്ഥാനങ്ങൾ നൽകണമെന്ന ഒത്തുതീർപ്പ് നിർദേശങ്ങൾ ഈ നേതാവ് മുന്നോട്ടുവയ്ക്കാറുണ്ടെന്നുമാണ് ആരോപണം. എന്നാൽ ഇദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന വിവിധ നിരവധിപ്പരാതികളുടെ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം ഇത്തരം ആവശ്യങ്ങൾ പരിഗണിക്കാറില്ലെന്നാണ് വിവരം.
ഈ തവണയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാനുള്ള ശ്രമം ശക്തമായെങ്കിലും, പട്ടികയിൽ പോലും ഉള്ള്പെടുക്കില്ല എന്നാണ് അറിയുന്നത്. മുൻകാലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ ദുർബലപ്പെടുത്താനും പരാജയപ്പെടുത്താനും ശ്രമിച്ചുവെന്നതടക്കം നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നുമാണ് റിപ്പോർട്ട്.
നിലവിലെ ജില്ലാ പഞ്ചായത്ത് അംഗത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.എം പി യുമായി അടുത്ത ബന്ധം പുലർത്തുന്ന വെക്തി കൂടെയാണ് . ഇതിനിടെ, പൂട്ടിപ്പോയ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ട സർക്കാർ അന്വേഷണത്തിന്റെ ഭാഗമായി, അതിൽ പണം നിക്ഷേപിച്ചവരിലേക്കും അന്വേഷണം വ്യാപിക്കുന്നതായി സൂചനകളുണ്ട്. നിരവധി പേർഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതോടെ, ഈ അന്വേഷണം ചിലർക്കിടയിൽ വലിയ ആശങ്കയും ഞെട്ടലും സൃഷ്ടിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.